ക്നാനായോളജിയും ക്നാനായ ഗ്ലോബൽ ഫൗണ്ടേഷനും എന്ത്? എന്തിന്‌?

ക്നാനായോളജി എന്ത്?


ക്നാനായക്കാരുടെ വിശ്വാസം, പാരമ്പര്യം, ചരിത്രം, സംസ്കാരം, കലകൾ, ആചാരങ്ങൾ, വേഷത്തിലും ഭക്ഷണത്തിലുമുള്ള പ്രത്യേകതകൾ തുടങ്ങിയവയുടെ ശാസ്ത്രീയ പഠനമാണ് ക്നാനായോളജി.

ക്നാനായോളജിയുടെ ലക്ഷ്യം


പതിനേഴു നൂറ്റാണ്ടിന്റെ ചരിത്രപാരമ്പര്യമുള്ള ക്നാനായക്കാരുടെ അമൂല്യ ഗ്രന്ഥങ്ങൾ, ലേഖനങ്ങൾ, പൗരാണിക രേഖകൾ, ഫോട്ടോകൾ, വീഡിയോകൾ, ശബ്ദരേഖകൾ മുതലായവ ശേഖരിക്കുക, അവ നഷ്ടപ്പെടാതെ സൂക്ഷിക്കുക, ചരിത്രം രേഖപ്പെടുത്തുവാൻ പ്രചോദനമേകുക, ലോകമാസകലമുള്ള ചരിത്ര പഠിതാക്കൾക്കും സമുദായ സ്നേഹികൾക്കും ഓൺലൈനിൽ അവയെ സം‌ലഭ്യമാക്കുക എന്നിവയാണ് ക്നാനായോളജിയുടെ ലക്ഷ്യം.

ക്നാനായോളജിയുടെ ദർശനം


17 നൂറ്റാണ്ടിന്റെ ക്നാനായ ചരിത്രവും അഭംഗുരം കാത്തുസൂക്ഷിക്കുന്ന പാരമ്പര്യവും അചഞ്ചല വിശ്വാസത്തിന്റെ നെരിപ്പോടിൽ അണയാതെ കാക്കാനും, നിരന്തരം ജ്വലിക്കാനും തലമുറകളെ പ്രചോദിപ്പിക്കാനും ചരിത്ര കുതുകികൾക്ക് പഠിക്കാനും ക്നാനായോളജി. (ക്നാനായ ചരിത്രത്തിന്റെ ശാസ്ത്രീയ വിസ്മയം)

ക്നാനായോളജിയുടെ തുടക്കം


കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മുലക്കാട്ടു പിതാവിന്റെ പ്രചോദനത്താൽ റവ. ഫാ. ഏബ്രഹാം മുത്തോലത്ത്, ജെയ്‌മോൻ നന്ദികാട്ട്, ബിജോ കാരയ്ക്കാട്ട്  എന്നിവർ ചേർന്ന് അമേരിക്കയിൽ 2019ൽ ആരംഭിച്ച ക്നാനായ ഗ്ലോബൽ ഫൗണ്ടേഷനാണ് ക്നാനായോളജിക്കു നേതൃത്വം നല്കുന്നത്. കോട്ടയം അതിരൂപതയിലെ കാർട്ടിന്റ്റെയും (KART), ജെറ്റിന്റെയും (JET) സഹകരണത്തോടെ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നു.

ക്നാ‍നായ ഗ്ലോബൽ ഫൗണ്ടേഷന്റെ ദർശനം


“ചരിത്രം സൃഷ്ടിക്കുക, രേഖപ്പെടുത്തുക, സംരക്ഷിക്കുക, ലഭ്യമാക്കുക.”

ക്നാനായ ഗ്ലോബൽ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ


ക്നാനായോളജി വെബ്സൈറ്റിന്റെ പ്രവർത്തനങ്ങൾ കൂടാതെ, ക്നാനായ സമുദായ ചരിത്രവും തനിമയും പഠിക്കുവാനും രേഖപ്പെടുത്തുവാനും സഹായകമായ കലാസാഹിത്യ മത്സരങ്ങൾ, പഠനക്കളരികൾ, തീർത്ഥാടനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ഗവേഷണകേന്ദ്രം, ജീവകാരുണ്യ പ്രവർത്തങ്ങൾ എന്നിവ സംഘടിപ്പിക്കുവാനും ക്നാനായ ഗ്ലോബൽ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു.

ക്നാ‍നായ ഗ്ലോബൽ ഫൗണ്ടേഷന്റെ ഭാവി പദ്ധതികൾ


The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .